Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Planted To Combat Heat

Palakkad

ചൂ​ടി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ത​ണ​ൽ​മ​ര​ങ്ങ​ൾ ന​ട​ണം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ


പാ​ല​ക്കാ​ട്: സം​സ്ഥാ​ന​ത്ത് ഏ​റ്റ​വു​മ​ധി​കം ചൂ​ട് അ​നു​ഭ​വ​പ്പെ​ടു​ന്ന ജി​ല്ല​യാ​യ പാ​ല​ക്കാ​ട്ട് ചൂ​ടി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ത​ണ​ൽ​മ​ര​ങ്ങ​ൾ ന​ടേ​ണ്ട​ത് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​യ​തി​നാ​ൽ കാ​ര്യ​ക്ഷ​മ​വും ഫ​ല​പ്ര​ദ​വു​മാ​യ ഒ​രു ആ​‌ക‌്ഷ​ൻ പ്ലാ​നി​ന് ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ രൂ​പം ന​ൽ​ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ണ്‍ ജ​സ്റ്റി​സ് അ​ല​ക്സാ​ണ്ട​ർ തോ​മ​സ്.

ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി, താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ​സ് സെ​ക്ര​ട്ട​റി​മാ​ർ, ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ (സാ​മൂ​ഹി​ക വ​ന​വ​ൽ​ത്ക​ര​ണം), ജി​ല്ലാ​ത​ല ട്രീ ​ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, പ​രി​സ്ഥി​തി സം​ഘ​ട​ന​ക​ൾ, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ, ക്ല​ബു​ക​ൾ, സ്കൂ​ൾ, കോ​ള​ജ് ത​ല​ങ്ങ​ളി​ലെ എ​ൻ​എ​സ്എ​സ് സം​ഘാ​ട​ക​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രു​ടെ ഒ​രു സം​യു​ക്ത​യോ​ഗം ജി​ല്ലാ ക​ള​ക്ട​ർ വി​ളി​ച്ചു​കൂ​ട്ട​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു. യോ​ഗ​ത്തി​ൽ വി​ഷ​യം ഗൗ​ര​വ​മാ​യി ച​ർ​ച്ച ചെ​യ്ത് ആ​ക്ഷ​ൻ പ്ലാ​നി​ന് ജി​ല്ലാ ത​ല​ത്തി​ൽ രൂ​പം ന​ൽ​ക​ണം.

ഏ​തെ​ല്ലാം സ്ഥ​ല​ങ്ങ​ളി​ൽ ത​ണ​ൽ​മ​ര​ങ്ങ​ൾ വ​ച്ചു​പി​ടി​പ്പി​ക്ക​ണ​മെ​ന്ന് തീ​രു​മാ​നി​ക്ക​ണം. അ​വ​യു​ടെ പ​രി​പാ​ല​നം ആ​രാ​ണ് ന​ട​ത്തേ​ണ്ട​തെ​ന്നും തീ​രു​മാ​നി​ക്ക​ണം. മ​ര​ങ്ങ​ളു​ടെ പ​രി​പാ​ല​നം ഉ​റ​പ്പാ​ക്കാ​ൻ ജി​ല്ലാ ത​ല​ത്തി​ൽ മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി​ക്ക് രൂ​പം ന​ൽ​ക​ണം.

ക​മ്മി​റ്റി​ക്ക് ആ​വ​ശ്യ​മാ​യ സാ​ങ്കേ​തി​ക സ​ഹാ​യം ജി​ല്ലാ സാ​മൂ​ഹി​ക വ​ന​വ​ത്ക​ര​ണ വി​ഭാ​ഗം ന​ൽ​ക​ണം. ഫ​ല​വൃ​ക്ഷ തൈ​ക​ൾ ന​ൽ​കാ​നു​ള്ള ന​ട​പ​ടി​ക​ളും ഇ​വ​ർ സ്വീ​ക​രി​ക്ക​ണം. മു​ന്പ് ന​ട​പ്പാ​ക്കി​യി​രു​ന്ന വ​ഴി​യോ​ര​ത​ണ​ൽ പ​ദ്ധ​തി പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ​ങ്കി​ലും പു​ന​രാ​രം​ഭി​ക്കു​ന്ന​ത് സാ​മൂ​ഹി​ക വ​ന​വ​ത്ക​ര​ണ ഡി​വി​ഷ​ൻ പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.

ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ ആ​റാ​ഴ്ച​ക്കു​ള്ളി​ൽ ജി​ല്ലാ ക​ള​ക്ട​ർ ക​മ്മീ​ഷ​ൻ ഓ​ഫീ​സി​ൽ സ​മ​ർ​പ്പി​ക്ക​ണം. ജൂ​ലൈ 22 ന് ​പാ​ല​ക്കാ​ട് ന​ട​ക്കു​ന്ന സി​റ്റിം​ഗി​ൽ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് വേ​ണ്ടി ഒ​രു മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ജ​സ്റ്റി​സ് അ​ല​ക്സാ​ണ്ട​ർ തോ​മ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

ചൂ​ട് വ​ർ​ധി​ക്കു​ന്പോ​ഴും വ​ഴി​യ​രി​കി​ലെ മ​ര​ങ്ങ​ളു​ടെ ശി​ഖ​ര​ങ്ങ​ൾ സു​ര​ക്ഷ​യു​ടെ പേ​രി​ൽ മു​റി​ച്ചു​മാ​റ്റു​ക​യാ​ണെ​ന്നും അ​പ​ക​ട​സാ​ധ്യ​ത​യി​ല്ലാ​ത്ത മ​ര​ങ്ങ​ൾ മു​റി​ക്കു​ക​യാ​ണെ​ന്നും ആ​രോ​പി​ച്ച് സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.
2012 മു​ത​ൽ 2019 വ​രെ വ​ഴി​യോ​ര​ത​ണ​ൽ പ​ദ്ധ​തി പ്ര​കാ​രം തൈ​ക​ൾ ന​ടാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്നും പ​ദ്ധ​തി ഇ​പ്പോ​ൾ നി​ല​വി​ലി​ല്ലെ​ന്നും അ​സി​സ്റ്റ​ന്‍റ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​ർ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു.
അ​പ​ക​ടാ​വ​സ്ഥ​യി​ല​ല്ലാ​ത്ത മ​ര​ങ്ങ​ൾ മു​റി​ക്ക​രു​തെ​ന്ന് തീ​രു​മാ​ന​മെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞു. പാ​ല​ക്കാ​ട് പു​ൽ​പ്പ​ള്ളി പ​ന​യൂ​ർ സ്വ​ദേ​ശി കെ. ​കെ. റി​ജു സ​മ​ർ​പ്പി​ച്ച പൊ​തുതാ​ത്പ​ര്യ​ഹ​ർ​ജി​യി​ലാ​ണ് ന​ട​പ​ടി.

Latest News

Corehub Up